Ecoheal have a great mission to educate healing properties and health benefits of agro crops and to provide value added products to have a healthy life.

VCO Process

1.Processed to keep the nature inside

നാളികേരം..!!

വൈവിധ്യങ്ങളാൽ സമ്പന്നമായ ഉത്പന്നം.. മലയാളി മനസ്സിൽ ഏറെ ഇടം നേടിയ നാമങ്ങളാണ് തെങ്ങും തേങ്ങയും അനുബന്ധ ഫലങ്ങളും. കേരളമെന്ന പേരിൽ തന്നെ ഈ ഫലത്തിൽ ഒരു നാടിന്റെ ആത്മ ബന്ധം വായിച്ചെടുക്കാം.

രുചികരമായ പാനീയം മുതൽ സ്വദിഷ്ടമായ ചട്നി വരെ… കേരളീയരിൽ നിരവധി പേർക്ക് തണലായി, സംരക്ഷണമായി ഓലയും തടിയും…

വൈവിധ്യങ്ങളാൽ സമ്പന്നമായ ഈ നാളികേരത്തെ നിങ്ങളുടെ പാചക നൈപുണ്യമുയർത്തുന്നതോടൊപ്പം സൗന്ദര്യ വർധനവിനും ആരോഗ്യ സമ്പുഷ്ടിക്കുമുള്ള മികച്ച ഉത്പന്നമായി ഞങ്ങൾ പരിവർത്തിച്ചെടുക്കുകയാണ്.

2.Virgin coconut oil

കോൾഡ് പ്രോസസിലൂടെ ഉണ്ടാക്കിയെടുക്കുന്ന വെർജിൻ ഓയിലിന്റെ നിർമാണ പ്രക്രിയ അതിനുള്ള നാളികേരത്തിന്റെ തിരഞ്ഞെടുപ്പിൽ തന്നെ ആരംഭിക്കുന്നു. നാളികേരത്തിന്റെ ചകിരി മാറ്റി, ചിരട്ട വേർപെടുത്തി തവിട്ട് നിറമുള്ള മൃദു പാളിയാൽ ചുറ്റപ്പെട്ട കാമ്പ് പുറത്തെടുക്കുന്നു. പിന്നീട് പുറത്തുള്ള തൊലി നീക്കി കാമ്പ് റീ-അയനൈസ്ഡ്‌ ജലം ഉപയോഗിച്ചു ശുദ്ധീകരിക്കുന്നു. തുടർന്ന് അതിനെ ചെറു കഷ്ണങ്ങളാക്കി ചതച്ച ശേഷം തേങ്ങാപ്പാൽ വേർതിരിച്ചെടുക്കുന്നു. പിന്നീടാണ് തേങ്ങാപ്പാലിൽ നിന്ന് ശാസ്ത്രീയമായ ചില പ്രക്രിയകളിലൂടെ വെർജിൻ കോക്കനട് ഓയിൽ വേർതിരിച്ചെടുക്കുന്നത്