Ecoheal have a great mission to educate healing properties and health benefits of agro crops and to provide value added products to have a healthy life.

About Stevia

പോഷക സമ്പുഷ്ടമായ ഒരു ഔഷധ സസ്യമാണ് Stevia. Compositae അഥവാ Asteraceae ഇനത്തിൽ പെടുന്ന ഒരു ചെറു സസ്യമാണിവ. പരാഗയിലെ മഴ കാടായ ഗുരണിയിൽ ഇവാ ധാരാളമായി കാണപ്പെടുന്നു. തങ്ങളുടെ പൂർവികർ മധുരത്തിനും, ഔഷധമായും Stevia 1,500 വർഷങ്ങൾക്കുമുൻമ്പേ ഉപയോഗിച്ചിരുന്നതായി പരാഗുവക്കാർ വിശ്വസിച്ചവരുന്നു.

നൂറിലധികം പോഷക ഘടകങ്ങൾ ഇവയിൽ അടങ്ങിയതായി കണ്ടത്തിയിട്ടുണ്ട്. വിവിധയിനം, കാലാവസ്ഥ, വിളവെടുപ്പ് സമയം എന്നിവയുടെ അടിസ്ഥാനത്തിൽ Stevia ഇലകളിൽ പഞ്ചസാരയേക്കാൾ 30 തോ, അതിൽ ഇരട്ടിയോ മധുരം ഉണ്ടാകുന്നു.

stevia യുടെ ശാസ്ത്രീയ നാമം Stevia rebaudiana Bertoni എന്നാകുന്നു. കൂടാതെ ഇവ തേനില ചെടി, മധുര ജമന്തി, stevia, sugar leaf, മധുര തുളസി എന്നീ പേരുകളിലും അറിയപ്പെടുന്നു.

അടുത്തകാലത്ത് നടന്ന പഠനങ്ങളിൽ Stevia ചെടിയുടെ ഇലകളിൽ ഒട്ടനവധി ഔഷധ മൂലകങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനൊപ്പം പ്രകൃതിദത്തമായാ മധുരപദാർത്ഥമായി ആസ്വദിക്കുവാനും Stevia സഹായിക്കുന്നു. കലോറി ഒട്ടും തന്നേ ഇല്ലാത്തതിനാൽ, ലോകതുടനീളമുള്ള ആരോഗ്യ സംരക്ഷണർക്കിടയിൽ stevia വളരെ പ്രിയപ്പെട്ട ഒന്നാണ്.

മെലിഞ്ഞ, കാണ്ഡത്തോടെ സ്റ്റീവിയ ചെടി ഏകദേശം 2 മുതൽ 4 അടി ഉയരത്തിൽ വളരും. ഇവ കൂടുതലായും മിതശീതോഷ്ണമേഖല, ഉഷ്ണമേഖലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ധാരാളമായി വളരുന്നതായി കാണപ്പെടുന്നു.

ചെടിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും മധുരമുള്ളതാണ്. എന്നിരുന്നാലും, കൂടുതലായും മധുര ഗ്ലൈക്കോസൈഡുകൾ (sweet glycosides) അതിന്റെ ഇരുണ്ട പച്ചനിറത്തിലുള്ള ഇലകകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.പരാഗ്വേയിലെ ഗ്വാറാനി ഇന്ത്യക്കാർ ഇതിൻറെ ഇലകൾ പാനീയങ്ങളും, ഭക്ഷണങ്ങളും മധുരമാക്കാൻ ഉപയോഗിച്ചിരുന്നു. വിവിധ പരമ്പരാഗത മരുന്നുകളിലും ഇവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയട്ടുണ്ട്. ആധുനിക കാലത്ത്, ഇന്ത്യ, കിഴക്കൻ ഏഷ്യൻ മേഖല, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷണങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സ്റ്റീവിയയിൽ നിന്നെടുക്കുന്ന മധുരം മനുഷ്യ ഉപഭോഗത്തിന് ഉപയോഗ്യമാണെന്ന് ലോകത്തുള്ള എല്ലാ പ്രദാന ആധികാരിക കേന്ദ്രങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. 2008 ലും 2009 ലും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (the Food and Agriculture Organization), ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ അഡിറ്റീവുകളുടെ സംയുക്ത വിദഗ്ദ്ധ സമിതി (World Health Organization’s Joint Expert Committee on Food Additives- JECFA), ആഗോള ഭക്ഷ്യ ഘടക സുരക്ഷാ വിദഗ്ധരുടെ സമിതി, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (the United States Food and Drug Administration-FDA)) എന്നിവർ സ്റ്റീവിയോൾ ഗ്ലൈക്കോസൈഡുകൾ 95% മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് വക്തമാക്കിയിട്ടുള്ളതാണ്. പ്രതിദിനം ഒരു കിലോഗ്രാം ശരീരഭാരത്തിന് 4 മില്ലിഗ്രാം വരെ സ്റ്റീവിയോൽ കഴിക്കാവുന്ന അളവായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

2011 ൽ യൂറോപ്യൻ കമ്മീഷൻ യൂറോപ്യൻ യൂണിയനിലുടനീളം ഭക്ഷണങ്ങളിലും, പാനീയങ്ങളിലും ഉയർന്ന നിലവാരമുള്ള സ്റ്റീവിയോൾ ഗ്ലൈക്കോസൈഡുകൾ (Steviol glycosides) (≥95%) ഉപയോഗിക്കാൻ അനുമതി നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (Food Safety and Standard of India) 2015 മാർച്ചിൽ ഇത് അംഗീകരിച്ചു, ജപ്പാൻ 50 വർഷമായി സ്റ്റീവിയ ഉപയോഗിക്കുന്നു. 150 ലധികം രാജ്യങ്ങൾ ഇതുവരെ മനുഷ്യ ഉപഭോഗത്തിനായി സ്റ്റീവിയയെ അംഗീകരിച്ചിട്ടുണ്ട്.