Ecoheal have a great mission to educate healing properties and health benefits of agro crops and to provide value added products to have a healthy life.

VCO Benefits

യാതൊരു തരത്തിലുമുള്ള രാസപ്രവർത്തനങ്ങൾക്കും വിധേയമാക്കാതെ തീർത്തും പ്രകൃതി ദത്തമായ രീതിയിലാണ് വെർജിൻ കോക്കനട്ട് ഓയിലിന്റെ നിർമാണം. ഏതെങ്കിലും തരത്തിലുള്ള രാസപദാർത്ഥങ്ങൾ സ്പർശിക്കാത്ത നാളികേരത്തിന്റെ കാമ്പൊ അല്ലെങ്കിൽ അതിന്റെ ഘടകങ്ങളോ (തേങ്ങാപ്പാൽ, തേങ്ങാ പാൽ എടുത്ത ശേഷമുള്ളത്) ആണ് ഇതിനായി ഉപയോഗിക്കുന്നത് . വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഹൈഡ്രോളിറ്റിക് ഓക്സിഡേഷനോ, അറ്‌മോസ്‌ഫെറിക് ഓക്സിഡേഷനോ വിധേയമായിട്ടില്ല എന്ന് തെളിയിക്കുന്ന തരത്തിൽ ആണ് കുറഞ്ഞ തോതിലുള്ള കൊഴുപ്പും പ്രീ ഓക്സൈഡ് മൂല്യവും. നിർമാണത്തിന്റെ വ്യത്യസ്ത രീതിക്ക് അനുസൃതമായി ശുദ്ധമായ നാളികേരത്തിന്റെ നേർത്ത സുഗന്ധം മുതൽ ശക്തമായ സുഗന്ധം വരെ ലഭിക്കുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകാഹാരമായും ഔഷധമായും വെളിച്ചെണ്ണ എണ്ണമറ്റ തലമുറകളായി ഉപയോഗിച്ചു വരുന്നു. അതിന്റെ ഔഷധ ഗുണങ്ങൾ പുരാതന ഇന്ത്യൻ, ഈജിപ്ഷ്യൻ, ചൈനീസ് വൈദ്യ ഗ്രന്ഥങ്ങളിലൊക്കെ കാണാവുന്നതുമാണ് .

പെസഫിക് ദീപ് നിവാസികൾ നാളികേരത്തെ ദിവ്യാഹാരമായാണ് കണക്കാക്കുന്നത് . ആയതിനാൽ തന്നെ വെളിച്ചെണ്ണയെ ആരോഗ്യ സംരക്ഷണത്തിന്റെയും ചികിത്സയുടെയും ദിവ്യ ഘടകമായി കണക്കാക്കുകയും ചെയ്യുന്നു. ആധുനിക വൈദ്യ ശാസ്ത്രവും വെർജിൻ കോക്കനട്ട് ഓയിലിന്റെ അത്ഭുതകരമായ സൗഖ്യ ശക്തിയെക്കുറിച്ച്‌ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിരവധി മരുന്നുകൾ, ശിശു സൗഹൃദ ഉത്പന്നങ്ങൾ, ശാരീരിക കായിക ക്ഷമതക്കുള്ള ഉത്പന്നങ്ങൾ , തുടങ്ങിയവയിലൊക്കെ ഉപയോഗിക്കുന്നതോടൊപ്പം ഭാരം കുറക്കുന്നതിനുള്ള ഉപാധിയായും വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു . നിരവധി ഡോക്ടർമാരും ന്യൂട്രിഷനിസ്റ്റുകളും ഏറ്റവും ആരോഗ്യ പൂർണമായ എണ്ണയായിട്ടാണ് വെളിച്ചെണ്ണയെ കണക്കാക്കുന്നത്.

വെർജിൻ കോക്കനട്ട് ഓയിൽ ശുദ്ധമായ നാളികേരത്തിൽ നിന്നുമാണ് കടഞ്ഞെടുക്കുന്നത് . ഏതെങ്കിലും രൂപത്തിലുള്ള മാലിന്യം കലർന്നതോ ഗുണമേന്മ കുറഞ്ഞതോ ആയ ഉൽപ്പന്നത്തിന് പകരം ഏറ്റവുമധികം ഗുണമേന്മയുള്ള ഉത്പന്നം നിർമിക്കുന്നതിന് വേണ്ടിയാണത്. സാധാരണയായി കുറഞ്ഞ താപനിലയിലോ തീരെ ഇല്ലാതെയോ ഒട്ടും തന്നെ രാസപ്രവർത്തങ്ങൾ ഇല്ലാതെ പരമാവധി പ്രകൃതിയോടിണങ്ങി എല്ലാ പോഷക ഗുണങ്ങളുമുൾകൊള്ളുന്ന രൂപത്തിലുമാണ് വെർജിൻ കോക്കനട്ട് ഓയിൽ നിർമിക്കുന്നത് . നാളികേരത്തിന്റെ വെള്ള നിറത്തിലുള്ള കാമ്പിനാൽ ഉല്പാദിപ്പിക്കുന്നതിനാൽ വെർജിൻ കോക്കനട്ട് ഓയിലിന് പ്രത്യേക നിറം ഉണ്ടായിരിക്കുന്നതല്ല.

ശരീര ഭാരം, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറക്കുന്നതിനും സന്ധിവാതം, ചൊറിച്ചിൽ, സോറിയാസിസ്, ജലദോഷം, ഫൈബ്രോമിയൽജിയ, പ്രമേഹം തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ പരിഹാരമായി ധാരാളം ആളുകൾ വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിച്ചുവരുന്നു.

അത്ഭുതമാണ് ഈ എണ്ണ..!!

കേശ – ചർമ സംരക്ഷണത്തിനായി പൂർണമായും അവലംബിക്കാവുന്ന ഉത്തമോത്പന്നമാണ് വെർജിൻ കോക്കനട്ട് ഓയിൽ. ചർമ സംബന്ധിയായ രോഗങ്ങളെ സുഖപ്പെടുത്തുന്നതോടൊപ്പം കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും തലമുടിയെ സൗന്ദര്യവത്കരിക്കുകയും ചെയ്യുന്നു .നിങ്ങളുടെ ചർമം വരണ്ടുണങ്ങിയതോ അടർന്നു പോവുന്നതോ ആണെങ്കിൽ വെർജിൻ കോക്കനട്ട് ഓയിൽ അവയെ വളരെ പെട്ടെന്ന് തന്നെ മൃദുലമാക്കി ചർമത്തെ ചുറുചുറുക്കള്ളതാക്കുന്നു.വെളിച്ചെണ്ണ ഏത് തരത്തിലുള്ള ചർമത്തിനും നല്ലതാണ് .ചർമത്തിലും നഖത്തിലുമുള്ള ഫംഗസ്, താരൻ, സോറിയാസിസ്, അരിമ്പാറ, മറുക് തുടങ്ങിയവക്കും ചതവ്, മുറിവ്‌, പൊള്ളൽ തുടങ്ങിയവയ്ക്കും ഉത്തമ പരിഹാരമാണ്.മറ്റ് രീതിയിൽ ഉപയോഗിക്കുമ്പോളും അദ്ഭുതകരമായ ഫലങ്ങളോടൊപ്പം നിങ്ങളുടെ ചർമത്തെയും അത് മനോഹരമാക്കുന്നു

Coconut oil is good for your heart
The cholesterol ratio
Coconut oil and cholesterol
High Blood pressure
Improved circulation
VCO Protects heart
Natures amazing germ fighter
Like Mothers’ milk
Protection from disease
Why use VCO
How much VCO do you need
Weight loss
Beautiful skin and hair- A natural skin lotion
Beautify your hands and feet
Face and complexion